ആലപ്പുഴ: 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി മെയ് 21ന് ആലപ്പുഴയില്‍ നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘം ചെയര്‍മാനായി യഹ്‌യ കോയ തങ്ങളെയും വൈസ് ചെയര്‍മാനായി കെ. കെ. ഹുസൈര്‍, ജനറല്‍ കണ്‍വീനറായി നവാസ് ഷിഹാബ് എന്നിവരെയും തിരഞ്ഞെടുത്തു.
സ്വാഗതസംഘം ഭാരവാഹികളായി എസ്.റാഷിദ്, എം. എച്ച്. ഷിഹാസ്, നവാസ് വണ്ടാനം, മൊയ്ദീന്‍കുട്ടി, ഇ.സുല്‍ഫി, നവാസ് നൈന, സിദ്ദീഖ് റാവുത്തര്‍, ഉസ്മാന്‍ ഹമീദ്, സൈഫുദ്ദീന്‍, ഷിജാര്‍, സിറാജുദ്ദീന്‍, ഷാനവാസ് ആലപ്പുഴ, ഷിറാസ് സലീം എന്നിവരെയും തിരഞ്ഞെടുത്തു.
വോളണ്ടിയര്‍ മാര്‍ച്ച്, ബഹുജനറാലി, സമ്മേളനം എന്നിവയുടെയും നടത്തിപ്പിനായി വിവിധങ്ങളായ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. പരിപാടികളുടെ വിജയത്തിനായി പരസ്യ പ്രചാരണങ്ങളും ഗൃഹസമ്പര്‍ക്ക പരിപാടികളും പൊതുജന സമ്പര്‍ക്ക പരിപാടികളും നടത്തുവാനും സ്വാഗതസംഘം യോഗത്തില്‍ തീരുമാനിച്ചു.