മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 'പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍' പ്രവര്‍ത്തനം ആരംഭിച്ചു
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് സഹായ കേന്ദ്രമാക്കി പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. മഞ്ചേരി ഫര്‍സാ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വര്‍ക്കിങ് കമ്മിറ്റി രൂപീകരണ യോഗം. സാമൂഹ്യ രാഷ്ട്രീയ സേവന മേഖലകളിലെ നിരവധി പ്രഗത്ഭര്‍ യോഗത്തില്‍ പങ്കെടുത്തു. മഞ്ചേരി ഇ കെ ഹസന്‍ ഉസ്മാന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളും വിവിധ ജില്ലകളില്‍ പ്രതീക്ഷ നടത്തിക്കൊണ്ടൊരുന്ന സേവന പ്രവര്‍ത്തനങ്ങളും പ്രതീക്ഷ സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ നവാസ് തിരുവനന്തപുരം വിശദീകരിച്ചു.
എംസി അഷ്‌റഫ് അലി, സ്‌റ്റേറ്റ് ഇന്‍ചാര്‍ജ് ജമാല്‍ മുഹമ്മദ് എറണാകുളം, പ്രതീക്ഷ കോഴിക്കോട് സെന്റര്‍ പ്രസിഡന്റ് ബഷീര്‍ തായനാരി, അലിക്കുട്ടി മഞ്ചേരി എന്നിവര്‍ സംസാരിച്ചു.
വര്‍ക്കിങ് കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ഇ കെ ഹസന്‍ ഉസ്മാന്‍, വൈസ് പ്രസിഡന്റുമാരായി എം സി അഷ്‌റഫ് അലി, കാരാട്ട് റഊഫ്, സെക്രട്ടറി ജബ്ബാര്‍ മുസ്‌ലിയാരകത്ത്, ജോയിന്റ് സെക്രട്ടറിമാര്‍ അലിക്കുട്ടി, ഒ നാസര്‍ കോര്‍മത്ത്, ട്രഷററആയി ജാഫര്‍ കെ ബി എന്നിവരെ തിരഞ്ഞെടുത്തു.
മഹ്ശൂര്‍, എ കെ ഫിറോസ്, അന്‍വര്‍ പി സി, നിസാര്‍ തരംഗിണി, കുഞ്ഞാവൂട്ടി, അജിത് കൈനിക്കര, മുനീര്‍ കുരിക്കള്‍, ലിക്കായാത്ത്, ഷമീബ് എന്‍ റ്റി, സുലൈമാന്‍ വി എം, ബിജു തടവള്ളി, നിഷാദ് വി എം, മുഷ്ത്താക്കലി, രബീഷ് ആര്‍ വി, ബാപ്പുട്ടി എം പി, സലീം കൊല്ലേരി, അന്‍വര്‍ പുലഞ്ചേരി, മനോജ് ജേക്കബ്, അല്‍ത്താഫ് ജെ എസ് എസ്, മുജീബ് രാജാധാനി, ചേലാമ്പ് ഷെരീഫ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.