കടയ്ക്കല്‍: പ്രത്യാശ സ്വയം സഹായ സംഘം നേത്യ സംഗമം സംഘടിപ്പിച്ചു. ചടയമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിലമേല്‍ എസ്എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രത്യാശ മണ്ഡലം പ്രസിഡന്റ് നസീമ കിഴുനില അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാമിത സ്വാഗതം പറഞ്ഞു. പ്രത്യാശ കൊല്ലം ജില്ല പ്രസിഡന്റ് സലീന സുധീര്‍ സംഗമം ഉദ്ഘാടനം ചെയ്തു. പ്രത്യാശ ജില്ലാ കോഡിനേറ്റര്‍ സിദ്ദീഖ് വിഷയാവതരണം നടത്തി. പ്രത്യാശ സെക്രട്ടറി ഷഹാന സജീര്‍, റീജ മീയ്യന, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് അജ്മിയ റാഷിദ് , സജീന ഫൈസല്‍, ഷറാഫത്ത് മല്ലം, ബിസാം മൗലവി എന്നിവര്‍ സംസാരിച്ചു