വണ്ടൂര്‍ പുളിക്കല്‍ ബാറിനെതിരേ വീണ്ടും സമരമുയരുന്നു
ലോക്ഡൗണ്‍ നിയമം ലംഘിച്ച് അനധികൃതമായി മദ്യവില്‍പ്പന നടത്തിയതിന്റെ പേരില്‍ ബാറുടമയെ അറസ്സ് ചെയ്ത സംഭവത്തോടെയാണ് ബാറിനെതിരെ വീണ്ടും ജനരോഷമുയരുന്നത്.
കാളികാവ്: മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കുന്ന വണ്ടൂര്‍ പുളിക്കല്‍ ബാറിനെതിരേ വീണ്ടും സമരമുയരുന്നു. ലോക്ഡൗണ്‍ നിയമം ലംഘിച്ച് അനധികൃതമായി മദ്യവില്‍പ്പന നടത്തിയതിന്റെ പേരില്‍ ബാറുടമയെ അറസ്സ് ചെയ്ത സംഭവത്തോടെയാണ് ബാറിനെതിരെ വീണ്ടും ജനരോഷമുയരുന്നത്.
വണ്ടൂര്‍ വോയ്‌സിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും നില്‍പ്പു സമരം തുടങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമരം നടന്നിരുന്നു. അനധികൃതമായി മദ്യവില്‍പ്പന നടത്തിയ വിഷയവുമായി ബന്ധപ്പെട്ട് ബാറുടമ ചെറുകാട് നരേന്ദ്രനടക്കം നാലു പേരെ മെയ് 27 ന് എക്‌സൈസ് വകുപ്പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ബാറില്‍ നിന്നും 366 ലിറ്റര്‍ മദ്യം പുറത്തേക്ക് കടത്തി അമിത വിലക്ക് വില്‍പ്പന നടത്തിയതായി കണ്ടെത്തിയിതിനുപുറമേ നരേന്ദ്രന്റെ വീട്ടില്‍ നടത്തിയ റൈഡില്‍ ആറേകാല്‍ ലിറ്റര്‍ മാഹി മദ്യവും എക്‌സൈസ് പിടികൂടിയിരുന്നു. 2018 ആഗസ്ത് മുതലാണ് വണ്ടൂര്‍ പുളിക്കലില്‍ സിറ്റി ഹോട്ടല്‍ എന്ന പേരില്‍ ബാര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അന്നു മുതല്‍ ഇവിടെ ജനകീയ സമരങ്ങളും നടന്നു വരികയാണ്. മാനദണ്ഡങ്ങള്‍ മറി കടന്ന് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ച ഈ ബാര്‍ അടച്ചു പൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബാറിനെതിരെ മൂന്ന് കേസ്സുകള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.