മാള: ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
മാളയില്‍ കറുത്ത മാസ്‌ക്കും കറുത്ത സാരിയും ധരിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാള ഇന്ദിരാ ഭവനില്‍ നിന്ന് പ്രകടനമായി മാള ടൗണ്‍ ചുറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രികാ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റസിയ അബു അദ്ധ്യക്ഷതവഹിച്ചു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെകട്ടറി സി ബി ജയലക്ഷമി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്, അന്നമനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശോഭന ഗോകുല്‍നാഥ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ആര്‍ പ്രേമ, വിന്‍സി ജോഷി, ജയശ്രീ ശിവരാമന്‍, മല്ലിക ആനന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.