പഞ്ചാബ് അതിര്‍ത്തിയില്‍ ബിഎസ്എഫുകാര്‍ അഞ്ച് പേരെ വെടിവച്ചുകൊന്നു

Update: 2020-08-22 13:55 GMT

ഫിറോസ്പൂര്‍: പഞ്ചാബില്‍ ബിഎസ്എഫ് 103ാം ബറ്റാലിയന്‍ 5 പേരെ അതിര്‍ത്തിയില്‍ വെടിവച്ചുകൊന്നു. അമര്‍കോട്ട് സെക്ടറില്‍ താന്‍ തരന്‍ ജില്ലയില്‍ ഫിറോസ്പൂര്‍ റേഞ്ചില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. കൊല്ലപ്പെട്ടവര്‍ അതിര്‍ത്തി നുഴഞ്ഞുകയറിയവരാണെന്ന് ബിഎസ്എഫ് പറഞ്ഞു.

''9.5 കിലോക്ക് മുകളില്‍ ഹെറോയിന്‍, ഒരു എകെ റൈഫില്‍, 4 പിസ്റ്റള്‍, 2 ഫോണുകള്‍, 138 ബുള്ളറ്റ് തുടങ്ങിയവ പിടിച്ചെടുത്തു''- ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മഹിപാല്‍ യാദവ് പറഞ്ഞു.

പ്രദേശത്ത് റോന്ത് ചുറ്റിയിരുന്ന ബിഎസ്എഫ് ട്രൂപ്പ് പ്രദേശത്ത് ഏതാനും ചിലര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കടന്നുവരുന്നത് ശ്രദ്ധയില്‍ പെട്ടു. സൈന്യം വളഞ്ഞുവെങ്കിലും അവര്‍ വെടിയുതിര്‍ത്തു. ഇതോടെ സൈന്യവും തിരിച്ച് വെടിയുതിര്‍ത്തു. പിന്നീടുണ്ടായ ഏറ്റുമുട്ടലിലാണ് നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെട്ടത്''- ബിഎസ്എഫ് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു.

കേസ് ലോക്കല്‍ പോലിസിന് കൈമാറി. തുടര്‍നടപടികള്‍ പോലിസ് കൈക്കൊള്ളുമെന്ന് ബിഎസ്എഫ് അറിയിച്ചു.  

Tags:    

Similar News