പഞ്ചാബ് മുഖ്യമന്ത്രി ദലിതനല്ല, ക്രിസ്ത്യാനി- വിദ്വേഷപ്രചാരണവുമായി സുദര്‍ശന്‍ ടി വി എഡിറ്റര്‍

Update: 2021-09-27 14:07 GMT

ഛണ്ഡീഗഢ്: പഞ്ചാബിന്റെ ചരിത്രത്തിലാദ്യമായി ഒരു ദലിതന്‍ മുഖ്യമന്ത്രി പദത്തിലെത്തിയതോടെ വിദ്വേഷപ്രചാരണത്തിന്റെ കെട്ടഴിച്ച് സംഘപരിവാര്‍ സംഘടനകളും മാധ്യമങ്ങളും. പഞ്ചാബ് മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നിക്കെതിരേയാണ് സംഘപരിവാര്‍ വിവാദം അഴിച്ചുവിട്ടിരിക്കുന്നത്.

ചരന്‍ജിത് സിങ് ചന്നി യഥാര്‍ത്ഥത്തില്‍ ദലിതനല്ലെന്നും ക്രിസ്ത്യാനിയാണെന്നുമാണ് സുദര്‍ശന്‍ ടി വി എഡിറ്റര്‍ സുരേഷ് ചാവങ്കെ ട്വീറ്റ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് പഞ്ചാബിന് നല്‍കിയിരിക്കുന്നത് ഒരു ദലിത് മുഖന്ത്രിയെയയല്ല, ഒരു ക്രിസ്ത്യാനിയെയാണ് എന്നാണ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ ഒരു ചിത്രം പങ്കുവച്ച് സുരേഷ് ആരോപിച്ചത്. ഭാര്യയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കാണുന്ന ഒരു ക്രൂശിത രൂപമാണ് തെളിവായി എടുത്തുകാട്ടിയിരിക്കുന്നത്.

നൊ കണ്‍വേര്‍ഷന്‍ എന്ന ഗ്രൂപ്പ് ചിന്നുവിന്റെയും സിദ്ദുവിന്റെയും ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ക്രിസ്ത്യാനികളുമായി നില്‍ക്കുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഹിന്ദുക്കളെ പുകച്ചുപുറത്തുചാടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നത്. ഹിന്ദു ഗ്രൂപ്പുകളോടും ഹിന്ദു ക്ഷേത്രങ്ങളോടും നെഹ്രുവിന്റെ നിലപാടുകളും ഹിന്ദുഫോബിയയുടെ ഭാഗമാണെന്നാണ് പ്രചാരണം. കോണ്‍ഗ്രസ് ഹിന്ദുക്കളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിഖുകാരെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിക്കുന്നു. 

പഞ്ചാബില്‍ ഒരു ദലിതനെ മുഖ്യമന്ത്രിയാക്കിയത് യുപി തിരഞ്ഞെടുപ്പിലും സ്വാധീനം ചെലുത്തുമെന്ന് ബിജെപി ഭയക്കുന്നു. അതിന്റെ കൂടെ ഭാഗമാണ് മന്ത്രിമാര്‍ പോലും അറിയാതെ രാത്രിക്കു രാത്രി ഏഴ് ദലിത്, പിന്നാക്ക, ആദിവാസി വിഭാഗക്കാരെ മന്ത്രി സഭയിലെത്തിച്ചത്. അതേസമയം പുതുതായി എത്തിയ ഏഴ്‌പേരില്‍ ഒരാള്‍ക്ക് മാത്രമാണ് കാബിനറ്റ്പദവി, ബ്രാഹ്മണ പ്രതിനിധിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദക്ക്. 

Tags:    

Similar News