പഞ്ചാബിലേക്ക് കേന്ദ്രം 10 കമ്പനി അര്‍ധസൈനിക വിഭാഗത്തെ അയയ്ക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

Update: 2022-05-19 13:14 GMT

ന്യൂഡല്‍ഹി: പഞ്ചാബിലേക്ക് 10 കമ്പനി അര്‍ധസൈനിക വിഭാഗത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാന്‍. ഇന്ന് വൈകീട്ടത്തോടെ 10 സിആര്‍പിഎഫ് കമ്പനികളെയാണ് പഞ്ചാബിലേക്ക് അയയ്ക്കുന്നത്. നോര്‍ത്ത് ബ്ലോക്കില്‍ ഷായുമായി കൂടിക്കാഴ്ചക്കുശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

''10കമ്പനി അര്‍ധസൈനിക സംഘത്തെ ഇപ്പോള്‍ത്തന്നെ പഞ്ചാബിലേക്ക് അയച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിനുവേണ്ടി അടുത്ത 10 കമ്പനികളെ ഇന്ന് വൈകീട്ട് അയയ്ക്കും''- മാന്‍ പറഞ്ഞു.

അതിര്‍ത്തിയിലെ സുരക്ഷാപ്രശ്‌നത്തെക്കുറിച്ച് അമിത്ഷായുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ആയുധം, മയക്കുമരുന്നു കടത്ത് നിയന്ത്രണത്തിനുവേണ്ടി സംസ്ഥാനത്തിന് ആന്റി ഡ്രോണ്‍ സാങ്കേതികവിദ്യ കൈമാറണമെന്ന് അദ്ദേഹം അമിത്ഷായോട് അഭ്യര്‍ത്ഥിച്ചു. മൊഹാലിയിലെ കര്‍ഷക സമരവും ചര്‍ച്ചയുടെ ഭാഗമായിരുന്നു. 

Tags:    

Similar News