വിദേശികള്‍ പഞ്ചാബില്‍ തൊഴില്‍തേടിയെത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

Update: 2022-04-10 04:37 GMT

ചണ്ഡീഗഢ്: പഞ്ചാബില്‍ വിദേശികള്‍ തൊഴില്‍തേടിയെത്തുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. 'മസ്തിഷ്‌ക ചോര്‍ച്ച തടയാനുള്ള നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്ത്രം സംസ്ഥാനത്തെ കാര്യം ക്രമീകരിക്കാനാണ് ആദ്യം ആം ആദ്മി പാര്‍ട്ടി ശ്രമിക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് സുഖ്പാല്‍ സിംഗ് ഖൈറ പരിഹസിച്ചു. 

എഎപിയുടെ മികച്ച വിജയത്തിന് ശേഷം കഴിഞ്ഞ മാസം സത്യപ്രതിജ്ഞ ചെയ്ത മാന്‍, നിരവധി പുതിയ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

'തൊഴിലിനായി വിദേശത്തേക്ക് പോകാന്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ വലിയ തുക ചെലവഴിക്കുന്നുണ്ട്. 'ഇത്തവണയും മൂന്നര ലക്ഷം കുട്ടികള്‍ വിദേശത്തേക്ക് പോകാനാണ് സാധ്യത. കുട്ടി മാത്രമല്ല വിദേശത്തേക്ക് പോകുന്നത്, ഒരാള്‍ക്ക് ഒരാള്‍ക്ക് 15 ലക്ഷം രൂപയും ചെലവുവരും. ഇത് ശരിയാക്കാം. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.'- മുഖ്യമന്ത്രി പറഞ്ഞു.

'നാട്ടിലെ ചെറുപ്പക്കാര്‍ ഇവിടെ താമസിച്ച് രാജ്യത്തെ സേവിക്കണം. നമുക്ക് 'മസ്തിഷ്‌ക ചോര്‍ച്ച' അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് ഒരു അവസരം തരൂ. ബ്രിട്ടീഷുകാര്‍ ജോലിക്കായി ഇവിടെയെത്തുന്ന തരത്തിലാണ് ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നത്,' മാന്‍ ഒരു വീഡിയോയില്‍ പറഞ്ഞു.

'വിദേശികള്‍ ജോലിക്കായി പഞ്ചാബിനെ സമീപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, എന്നാല്‍ അതിനുമുമ്പ് നമ്മള്‍ നമ്മുടെ ഇടം ശരിയാക്കണം. യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുക, ക്രമസമാധാനപാലനം, അഴിമതി അവസാനിപ്പിക്കുക, പോലിസിനെയും സിവില്‍ മെഷിനറികളെയും അരാഷ്ട്രീയമാക്കുക, കടക്കെണിയിലായ കര്‍ഷകരെയും തൊഴിലാളികളെയും ആത്മഹത്യയില്‍ നിന്ന് തടയുക' ഖൈറ ട്വീറ്റ് ചെയ്തു.

Tags:    

Similar News