മഹാരാഷ്ട്ര മുന്‍ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഘെ പാട്ടീല്‍ കോണ്‍ഗ്രസ് വിട്ടു
ബോംബെ: മഹാരാഷ്ട്ര മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവുമായ രാധാകൃഷ്ണ വിഘെ പാട്ടീല്‍ കോണ്‍ഗ്രസ് വിട്ടു. ഇതോടെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. പാര്‍ട്ടി വിട്ട രാധാകൃഷ്ണ വിഘെ പാട്ടീല്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുമെന്നാണ് അറിയുന്നത്. കൂടാതെ അദ്ദേഹത്തിനൊപ്പം 9എംഎല്‍എമാരും ബിജെപിയിലെത്തുമെന്നാണ് അറിയുന്നത്.
കൂടാതെ ഉടന്‍ നടക്കുന്ന മന്ത്രിസഭ പുനസംഘടനയില്‍ വിഘെ പാട്ടീലിനെ ഉള്‍പ്പെടുത്തിയേക്കും. രാധാകൃഷ്ണ വിഘെ പാട്ടീല്‍ ഇന്ന് എംഎല്‍എ സ്ഥാനവും രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മകന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാട്ടീല്‍ കോണ്‍ഗ്രസ് വിട്ടത്. നേരത്തെ പാര്‍ട്ടിവിട്ട് മകന്‍ ബിജെപി കാംപിലെത്തുകയും അഹ്മദ്‌നഗറില്‍ നിന്നും ലോക്‌സഭയിലെത്തുകയും ചെയ്തിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ് കോണ്‍ഗ്രസ്. ബിജെപി നീക്കങ്ങള്‍ വിജയിച്ചാല്‍ കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര നിയമസഭയിലെ അംഗസംഖ്യ 42ല്‍ നിന്നും 32ആയി കുറയും. കോണ്‍ഗ്രസിനെക്കാള്‍ വലിയ കക്ഷിയായി സഖ്യത്തില്‍ എന്‍സിപി മാറും. തിരഞ്ഞെടുപ്പ് വരെ പ്രതിപക്ഷ നേതൃസ്ഥാനവും എന്‍സിപിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്നാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ അവസ്ഥ.