മഴ കനത്തു; മാള മേഖലയില്‍ കനത്ത നാശം

Update: 2022-07-06 14:46 GMT

മാളഃ മാള മേഖലയില്‍ കനത്ത മഴയില്‍ പരക്കെ നാശം. മാള ഗ്രാമപഞ്ചായത്തിലെ വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണ് ഭാഗിക തകര്‍ച്ച നേരിട്ടു.

വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് ഉയര്‍ന്നത് ഗതാഗത തടസ്സമുണ്ടാക്കി. ചാലക്കുടി പുഴയുടെ കരകളായ കുഴൂര്‍, കുണ്ടൂര്‍, കണക്കന്‍കടവ്, കൊച്ചുകടവ് പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. കാര്‍ഷിക വിളകള്‍ക്കും നാശം നേരിട്ടു. വിവിധ പ്രദേശങ്ങളിലെ വീടിനമുകളില്‍ മരങ്ങള്‍വീണു. വീടുകളില്‍ ആളപായമില്ല.

കാര്‍ഷിക വിളകളായ ജാതി, വാഴ എന്നിവ വ്യാപകമായി നശിച്ചിട്ടുണ്ട്. മേഖലയിലെ നിരവധി കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. കുഴൂര്‍ കെ എസ് ഇ ബി സെക്ഷന് കീഴില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരവും മരച്ചില്ലകളും വീണ് വൈദ്യുത ലൈനുകള്‍ പൊട്ടി മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു.

മേഖലയില്‍ ജനപ്രതിനിധികള്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.

Similar News