രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ ജി പേരറിവാളന് ജാമ്യം

Update: 2022-03-09 10:25 GMT

ന്യൂഡല്‍ഹി; 32 വര്‍ഷമായി ജയിലില്‍ കഴിയുന്ന രാജീവ് വധക്കേസിലെ പ്രതി എ ജി പേരറിവാളന് ജാമ്യം അനുവദിച്ചു. സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് നടപടി.

ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ്. ബി ആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു.

1991ലാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ശ്രീപെരുമ്പതൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചത്.

പേറിവാളന് 8 തവണ പരോള്‍ നല്‍കിയിട്ടുണ്ട്. 2017ലാണ് ആദ്യത്തെ പരോള്‍.

ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിയ ശേഷം പരോള്‍ അനുവദിക്കുന്നതില്‍ ഉദാര നിലപാടെടുത്തിരുന്നു. പേരറിവാളന്‍ വൃക്ക രോഗത്തിന് ചികില്‍സയിലാണ്. 

32 വര്‍ഷത്തെ ജയില്‍ ജീവിതവും നല്ലനടപ്പും ജാമ്യത്തിന് പരിഗണിച്ചിരുന്നു. 

Tags:    

Similar News