കോഴിക്കോട്: രാമനാട്ടുകരയില്‍ സ്വര്‍ണക്കവര്‍ച്ചാ സംഘം അപകടത്തില്‍പ്പെട്ട ഉടനെ തന്നെ സംഘത്തലവന് സൂഫിയാന് രക്ഷപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തല്‍. സംഘാംഗങ്ങള്‍ അപകടത്തില്‍പ്പെട്ടത് കണ്ട സൂഫിയാന് രക്ഷപ്പെടുത്താന്‍ പോലും ശ്രമിക്കാതെ കടന്നുകളഞ്ഞതായാണ് പോലിസിന് വിവരം ലഭിച്ചത്.
അപകടത്തില്‍പ്പെട്ട മഹീന്ദ്ര എസ്യുവിക്ക് പുറമെ ഫോര്‍ച്യൂണര്‍, ഥാര്‍, മരൂതി ബലേനോ എന്നീ വാഹനങ്ങളിലും സംഘാംഗങ്ങള്‍ ഉണ്ടായിരുന്നതായും സംശയം ഉയരുന്നുണ്ട്. ഇതില്‍ കാണാതായ മൂന്നാമത്തെ വാഹനത്തെ കുറിച്ച് വിവരം ലഭിച്ചില്ല. അപകടം നടന്നപ്പോള്‍ മാരുതി ബലേനോ കാര്‍ നിര്‍ത്താതെ പോയെന്നാണ് ലോറി െ്രെഡവറുടെ മൊഴി. ഇതിലാണ് സൂഫിയാന് സഞ്ചരിച്ചിരുന്നത്.
മൂന്ന് ജില്ലകളിലായാണ് സൂഫിയാനു വേണ്ടി അന്വേഷണം നടക്കുന്നത്. പിടിയിലായ എട്ട് പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.