തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. സാമൂഹ്യനീതി ഡയറക്ടര്‍ ഷീബ ജോര്‍ജിനാണ് പകരം ചുമതല നല്‍കിയത്. മുഹമ്മദ് അഷീലിനെ മാറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അഷീല്‍ ആരോഗ്യ വകുപ്പിലേക്ക് തന്നെ മടങ്ങും.