മുന്നാക്ക സംവരണം ഭരണഘടനാ ഭേദഗതി നീക്കം സാമൂഹ്യ നീതി അട്ടിമറിക്കാനെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

സംവരണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Update: 2019-01-07 12:54 GMT
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനായി ഭരണ ഘടന ഭേദഗതിക്കുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സാമൂഹ്യ നീതി അട്ടിമറിക്കാനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.

ഒരു കാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. സാമൂഹ്യ നീതി തകര്‍ക്കുന്ന തീരുമാനം ചെറുത്ത് തോല്‍പ്പിക്കണം. അധികാര പങ്കാളിത്തം ലഭ്യമല്ലാത്ത ജനതയുടെ പ്രാതിനിധ്യത്തിന് വേണ്ടിയാണ് സംവരണത്തിന് ഭരണഘടനാ ശില്‍പികള്‍ രൂപം നല്‍കിയത്. സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമല്ല എന്നത് ഇന്ദ്രാ സാനി കേസിലൂടെ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് അസന്നിഗ്ദ്ധമായി വ്യക്തമാക്കിയതാണ്. ഭരണ ഘടനയെ തകര്‍ത്ത് സവര്‍ണ വംശീയാധിപത്യത്തിന് വഴിയൊരുക്കാനുള്ള ആര്‍.എസ്.എസ് അജണ്ടയാണ് ഈ സാമ്പത്തിക സംവരണ നീക്കത്തിന് പിന്നില്‍. സംവരണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News