മന്ത്രിയുടെ റൂട്ട് മാറ്റിയെന്ന്; എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെ മന്ത്രിയുടെ റൂട്ട് മാറ്റിയതിനാണ് നടപടി
തിരുവനന്തപുരം: മന്ത്രി പി രാജീവിന് എസ്‌കോര്‍ട്ട് പോയ ജീപ്പിലെ പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഉളളത്.
തിരുവനന്തപുരം പള്ളിച്ചല്‍ മുതല്‍ വെട്ടു റോഡ് വരെ എസ്‌കോര്‍ട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ഗ്രേഡ് എസ്‌ഐ എസ്എസ് സാബുരാജന്‍, സിപിഓ സുനില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെ മന്ത്രിയുടെ റൂട്ട് മാറ്റിയതിനാണ് നടപടി.