500 രൂപയ്ക്ക് ടെസ്റ്റ് ചെയ്യില്ലെന്ന നിലപാട്: 'ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ലെന്ന് സ്വകാര്യ ലാബുകാര്‍ മനസ്സിലാക്കണ' മെന്ന് മുഖ്യമന്ത്രി
ഡബിള്‍ മാസ്‌ക് നിര്‍ബന്ധം; ഫലപ്രഖ്യാപത്തോടനുബന്ധിച്ചുള്ള ആഹ്ലാദ പ്രകടനം പൂര്‍ണമായും ഒഴിവാക്കണമെന്നും മുഖ്യന്ത്രി
തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധനക്ക് സര്‍ക്കാര്‍ നിശ്ചയിച്ച 500 രൂപ നിരക്കില്‍ ടെസ്റ്റ് ചെയ്യില്ലെന്ന ചില സ്വകാര്യ ലാബുകളുടെ നിലപാടിനെതിരേ മുഖ്യമന്ത്രി. ഇത് ഒരു അസാധാരണ സാഹചര്യമാണ്. നിരക്ക് കൂടിയ ട്രൂനാറ്റിന് ചിലര്‍ പ്രേരിപ്പിച്ചതായി അറിയുന്നു. ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ലെന്ന് സ്വകാര്യ ലാബുകാര്‍ മനസ്സിലാക്കണം. ഈ നില സ്വകാര്യ ലാബുകാര്‍ തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കേണ്ടിവരും. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 240 രൂപയാണ്, മനുഷ്യ വിഭവശേഷി കണക്കിലെത്താണ് 500 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചത്. വിശദമായ പഠനത്തിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. അവരവരുടെ രീതി ശരിയല്ല, നിഷേധാത്മകമായ നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡബിള്‍ മാസ്‌ക് നിര്‍ബന്ധമാണ്. പരമാവധി എഎന്‍95 മാസ്‌ക് ഉപയോഗിക്കണം. ഫലപ്രഖ്യാപത്തോടനുബന്ധിച്ചുള്ള ആഹ്ലാദ പ്രകടനം പൂര്‍ണമായും ഒഴിവാക്കണമെന്നും മുഖ്യന്ത്രി അഭിപ്രായപ്പെട്ടു.