റണ്‍വേ റീ സര്‍ഫേസിങ്; കരിപ്പൂരില്‍ ജനുവരി 15 മുതല്‍ വിമാന സമയം പുനക്രമീകരിച്ചു

Update: 2023-01-12 08:26 GMT

കോഴിക്കോട്: റണ്‍വേ റീ സര്‍ഫേസിങ് ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ജനുവരി 15 മുതല്‍ ആറുമാസത്തേക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്നതും വിമാനത്താവളത്തില്‍ ഇറങ്ങുന്നതുമായ വിമാനങ്ങളുടെ സമയം പുനക്രമീകരിച്ചു.

എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 വരെയാണ് റണ്‍വേ റീ സര്‍ഫേസിങ് ജോലികള്‍ നടക്കുക. ഈ സമയത്ത് റണ്‍വേ പൂര്‍ണമായും അടച്ചിടും. വൈകീട്ട് 6 മുതല്‍ രാവിലെ 10 വരെയുള്ള സമയത്ത് മാത്രമേ വിമാനങ്ങള്‍ക്ക് ഇറങ്ങാനും പുറപ്പെടാനും സാധിക്കൂ എന്നതിനാല്‍ യാത്രക്കാര്‍ പുതുക്കിയ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണമന്ന് വിമാനത്താവള ഡയറക്ടര്‍ എസ് സുരേഷ് അറിയിച്ചു.

Tags:    

Similar News