പാലക്കാട്: മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജൂലൈ 14ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം പാലക്കാട് ജില്ലാ കമ്മറ്റി ഐക്യദാര്‍ഢ്യ സംഗമം നടത്തി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിന്‍കര സംഗമം ഉദ്ഘാടനം ചെയ്തു.
ഇതര സമുദായങ്ങള്‍ക്ക് നല്‍കിവരുന്ന പരിഗണന മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നില്ലെന്നത് വസ്തുതയാണെന്നും,വിദ്യാഭ്യാസ, ഉദ്യോഗസ്ഥ, തൊഴില്‍ മേഖലയിലെ പ്രാതിനിധ്യക്കുറവ് ഇതിന്റെ പ്രകടമായ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം വിഭാഗത്തെ അരികുവല്‍ക്കരിച്ച് ഒറ്റപ്പെടുത്തി വേട്ടയാടാനുളള ശ്രമവും ഇതോടൊപ്പം നടക്കുന്നു.
മുസ്‌ലിം വിഭാഗം നേരിടുന്ന പിന്നാക്കാവസ്ഥയും അവഗണയും പരിഹരിക്കുന്നതു വരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു ജില്ലാ പ്രസിഡന്റ് സി അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ഡിവിഷന്‍ പ്രസിഡന്റ് ഇബ്രാഹിം മൗലവി സംസാരിച്ചു.