ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് വെടിയേറ്റു മരിച്ചു
നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റർ നോയിഡയില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് വെടിയേറ്റു മരിച്ചു. എസ്പി ദാദ്രി അസംബ്ലി മണ്ഡലം പ്രസിഡന്റ് രാംതേക് ഖട്ടാരിയ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വീടിനു സമീപം അജ്ഞാതരായ അക്രമികളുടെ വെടിയേറ്റാണ് മരണം. ഉച്ചയ്ക്ക് 12.30ന് ദാദ്രിയിലെ ജാര്ച്ചയില് ഖട്ടാരിയയുടെ വീടിനു സമീപമായിരുന്നു സംഭവം. കാറിലെത്തിയ അക്രമികള്‍ ഖട്ടാരിയക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ച് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചുകയറിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറയുന്നു.