വിവാദ വിഷയങ്ങള്‍: സമസ്ത അന്വേഷണ സമിതി യോഗം ചേരുന്നു

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറത്ത് വച്ച് നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരെ ചിലര്‍ തടഞ്ഞതും വിവാദത്തിനിടയാക്കിയിരുന്നു.

Update: 2021-01-20 07:34 GMT

മലപ്പുറം: മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദ വിഷയങ്ങളിലുള്ള സമസ്ത അന്വേഷണ സമിതിയുടെ യോഗം മലപ്പുറത്ത് ചേരുന്നു. എം.സി. മായീന്‍ ഹാജിയുടേതടക്കമുളള വിവാദ വിഷയങ്ങളില്‍ സമസ്ത മുശാവറ പ്രഖ്യാപിച്ച അന്വേഷണ സമിതിയാണ് യോഗം ചേരുന്നത്. മുസ്‌ലിം ലീഗ് നേതാവും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗവുമായ എം.സി. മായീന്‍ ഹാജി മുശാവറ അംഗം ഉമര്‍ ഫൈസിക്ക് എതിരെ യോഗം വിളിച്ചെന്നും സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. മായീന്‍ ഹാജിയെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.


മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറത്ത് വച്ച് നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരെ ചിലര്‍ തടഞ്ഞതും വിവാദത്തിനിടയാക്കിയിരുന്നു. ഈ കാര്യങ്ങളും സമസ്ത മുശാവറ നിയോഗിച്ച അന്വേഷണ സമിതി ചര്‍ച്ച ചെയ്യും.


സമിതി അംഗങ്ങള്‍ക്ക് പുറമെ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്ത് കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന എട്ട് അംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്.




Tags:    

Similar News