ക്വാറന്റീന്‍ ചെയ്തവരെ നിരീക്ഷിക്കുന്നതിന് ഇലക്ട്രോണിക് റിസ്റ്റ്ബാന്‍ഡുമായി സൗദി അറേബ്യ

Update: 2020-05-20 06:25 GMT

റിയാദ്: വീടുകളില്‍ ക്വാറന്റീന്‍ ചെയ്തവരെ നിരീക്ഷിക്കുന്നതിനായി ഇലക്ട്രോണിക് റിസ്റ്റ്ബാന്‍ഡുകള്‍ ഉപയോഗിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. അതുവഴി ക്വാറന്റീന്‍ ചെയ്യുന്നത് ആശുപത്രികളില്‍ നിന്ന് വീട്ടിലേക്കു മാറ്റാനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്.

തവക്കാല്‍ന എന്ന് പേരിട്ടിട്ടുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഇലക്ടോണിക് മുന്നറിയിപ്പ് സംവിധാനവും ഉദ്ദേശിക്കുന്നു. രാജ്യത്തെ വൈറസ് അണുബാധിതരുടെ എണ്ണത്തെക്കുറിച്ചും മറ്റ് അനുബന്ധ വിവരങ്ങളെക്കുറിച്ചും ആപ്പിലൂടെ വിവരം ലഭിക്കും.

വൈറസ് വ്യാപനം, അത് തടയാനുള്ള വഴികള്‍, ക്വാറന്റീന്‍ സംവിധാനം, ആംബുലന്‍സ് മറ്റ് പ്രധാന സേവനങ്ങള്‍ എന്നിവയെ കുറിച്ച് ആരോഗ്യ മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പുകളും ആരോഗ്യവര്‍ത്തകളും ആപ്പ് വഴി ലഭിക്കും.

ആരോഗ്യ മന്ത്രാലയവും സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും സഹകരിച്ചാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. 

Tags:    

Similar News