പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം; ശില്‍പശാല സംഘടിപ്പിച്ചു

Update: 2022-06-15 13:51 GMT

തൃശൂര്‍: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച പരിപാടി എംഎല്‍എ കെ കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പട്ടികവര്‍ഗ മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഫലം ഈ വിഭാഗം മനുഷ്യര്‍ക്ക് ഇപ്പോഴും അനുഭവവേദ്യമല്ലെന്ന് എംഎല്‍എ പറഞ്ഞു. വിദ്യാഭ്യാസമാണ് സാമൂഹ്യ മുന്നേറ്റത്തിനുള്ള അടിസ്ഥാനമാര്‍ഗം. എന്നാല്‍ കൊഴിഞ്ഞുപോക്ക് ഉള്‍പ്പെടെ ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു.

വിദ്യാര്‍ഥികളുടെ പ്രശ്‌നം സത്യത്തില്‍ അവരുടേത് മാത്രമല്ല. വലിയ ഇടപെടല്‍ ഈ ഘട്ടത്തില്‍ ആവശ്യമുണ്ട്. സമയബന്ധിതമായും താല്‍പര്യപൂര്‍വ്വവും ഈ വിഷയത്തില്‍ ഇടപെട്ട ജില്ലാ പഞ്ചായത്തിനെയും രണ്ടു വകുപ്പുകളെയും അദ്ദേഹം അഭിനന്ദിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി വി മദനമോഹനന്‍, ചാലക്കുടി ഡി വൈ എസ് പി സന്തോഷ്, ജില്ലാ എക്സ്റ്റന്‍ഷ്യന്‍ ഓഫീസര്‍ സവിത പി ജോയ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി എം ബാലകൃഷ്ണന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ കെ വി പ്രദീപ്, എം വി സുനില്‍കുമാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകരായ വി മനോജ്, ടി എസ് സജീവന്‍ എന്നിവര്‍ സംസാരിച്ചു. ഉഷ, ഷൈനി, അഞ്ജന വിനീത എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ െ്രെടബല്‍ ഓഫീസര്‍ ഇ ആര്‍ സന്തോഷ്‌കുമാര്‍ സ്വാഗതവും എസ് എസ് കെ ഡി പി സി ഡോ എന്‍ ജെ ബിനോയ് നന്ദിയും പറഞ്ഞു.

Similar News