സ്‌കൂള്‍ തുറക്കും മുന്‍പേ പാഠപുസ്തക വിതരണം പൂര്‍ത്തീകരിച്ച് കുടുംബശ്രീ

Update: 2022-06-02 12:49 GMT

തൃശൂര്‍: സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ വിദ്യാര്‍ഥികള്‍ക്ക് യഥാസമയം പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കി കുടുംബശ്രീ പ്രവര്‍ത്തകര്‍. വിദ്യാഭ്യാസ വകുപ്പ്, കെബിപിഎസ് എന്നിവയുമായി ചേര്‍ന്നാണ് കുടുംബശ്രീ പാഠപുസ്തക വിതരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തൃശൂര്‍ ജില്ലയിലെ പാഠ പുസ്തക ഹബ്ബായ അരണാട്ടുകര ഇന്‍ഫന്റ് ജീസസ് ഗേള്‍സ് സ്‌കൂളില്‍ എത്തിച്ചിരിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് തരംതിരിച്ച് നല്‍കുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയത്. പുതുതലമുറയെ അറിവിന്റെ വഴിയിലേക്ക് നയിക്കുവാന്‍ കുടുംബശ്രീയുടെ അധ്വാനവും കൂടി ചേര്‍ത്തുകൊണ്ട് 20 കുടുംബശ്രീ പ്രവര്‍ത്തകരും ജില്ലാ മിഷന്‍ ഉദ്യോഗസ്ഥരുമാണ് പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്. 2022-23 അധ്യയന വര്‍ഷത്തിലെ പാഠപുസ്തക വിതരണം ഏപ്രില്‍ 29 ന് ആരംഭിച്ചിരുന്നു. 221 സര്‍ക്കാര്‍ സ്‌കൂള്‍ സൊസൈറ്റിയിലും 37 അണ്‍ എയ്ഡഡ് സ്‌കൂളുകളിലുമായി ആകെ 2046078 പുസ്തകങ്ങളാണ് വിതരണം ചെയ്തത്.

Tags:    

Similar News