മലപ്പുറം: എസ്ഡിപിഐ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന 'വരും തലമുറക്കായി ലഹരിക്കെതിരെ കൈ കോര്‍ക്കാം' കാംപയിന്റെ ഭാഗമായി ഒക്ടോബര്‍ 25 മുതല്‍ 28 വരെ കലാജാഥ സംഘടിപ്പിക്കാന്‍ മലപ്പുറം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
ജാഥ ഒക്ടോബര്‍ 25ന് വൈകിട്ട് 4 മണിക്ക് ചട്ടിപ്പറമ്പില്‍ പാര്‍ട്ടി മണ്ഡലം പ്രസിഡണ്ട് ടി.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി ഒക്ടോബര്‍ 28ന് വൈകുന്നേരം 7:30ന് പൂക്കൊളത്തൂരില്‍ സമാപിക്കും. സമാപനം സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്യും.
ലഹരിക്കെതിരെ മാജിക്കിലൂടെയുള്ള ബോധവല്‍ക്കരണം, ഗാനാലാപനം തുടങ്ങിയവ ഉള്‍പ്പെട്ട കലാ ജാഥ മലപ്പുറം മണ്ഡലത്തിലെ ഇരുപതോളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ടി കെ ഷൗക്കത്തലി അദ്ധ്യക്ഷം വഹിച്ചു. സി പി നസ്‌റുദ്ദീന്‍ ബാവ, ശിഹാബ് ആനക്കയം, സിയാദ് അറബി പ്രസംഗിച്ചു.