കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ

Update: 2020-10-21 06:11 GMT

വടകര: ജനവാസ കേന്ദ്രങ്ങളിലൂടെ വീടുകള്‍ കയ്യേറി കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് വീടുകളും വയലുകളും നഷ്ടപെടുന്ന പദ്ധതി തീര്‍ത്തും ജനവിരുദ്ധമാണ്. വികസനമെന്ന പേര് പറഞ്ഞ് ജനങ്ങളെ കുടി ഒഴിപ്പികുന്ന പദ്ധതി മാത്രമാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. വടകരയില്‍ മൂരാട് മുതല്‍ അഴിയൂര്‍ വരെ നൂറുക്കണക്കിന് വീടുകളാണ് നഷ്ടപെടുന്നത്. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ദുരിതത്തിലാഴ്ത്തുന്ന ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സത്യത്തില്‍ അടിസ്ഥാന വിഭാഗങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് വാദിക്കുകയും കോര്‍പറേറ്റുകളെ സഹായിക്കുകയും ചെയ്യുന്ന നിലപാടുകളാണ് സര്‍ക്കാരിന്റേത്.

ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയടക്കമുള്ളവ സാധരണക്കാരെ കണ്ണീരിലാഴ്ത്തിയാണ് നടപ്പിലാക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്നതും പരിഗണിക്കുന്നതുമാവണം വികസന നടപടികളെന്ന് യോഗം ആവശ്യപ്പെട്ടു. ഈ രൂപത്തില്‍

കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലന്നും കുടിയിറക്കപ്പെടുന്ന ജനങ്ങള്‍ക്കൊപ്പം നിന്ന് ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

മണ്ഡലം പ്രസിഡന്റ് നിസാമുദ്ധീന്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി കെ വി പി ഷാജഹാന്‍,വൈസ് പ്രസിഡന്റ് നസീര്‍ കൂടാളി,ബഷീര്‍ കെ കെ,സവാദ് വടകര, സമീര്‍ കുഞ്ഞിപ്പള്ളി,ഷംസീര്‍ ചോമ്പാല,സിദ്ധീഖ് പുത്തൂര്‍, ജലീല്‍ കാര്‍ത്തികപള്ളി, ഗഫൂര്‍ ഹാജി മുയിപ്ര എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News