മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
യു.എ.ഇയില്‍ അറസ്റ്റിലായ തുഷാറിന്റെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി എസ് ജയശങ്കറിന് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക സര്‍ക്കാരുമായി ആശയവിനിയമം നടത്തി മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണം
തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. അടുത്തിടെയുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാല്‍ മഅ്ദനിയുടെ ആരോഗ്യം അനുദിനം വഷളാവുകയാണ്. നിയന്ത്രണാതീതമായ ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഡയബറ്റിക് ന്യൂറോപ്പതി, കിഡ്‌നി സംബന്ധമായ അസുഖം എന്നിവയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. അദ്ദേഹം ജാമ്യത്തിലാണെങ്കിലും ബംഗളൂരു വിടാന്‍ കഴിയാത്തതിനാല്‍ വിദഗ്ധ ചികിത്സ ലഭിക്കുന്നില്ല. ബംഗളുരുവിന് പുറത്ത് വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ടുപോകാന്‍ അനനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയാണ്.
യു.എ.ഇയില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ക്ക് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി കര്‍ണാടക സര്‍ക്കാരുമായി ആശയവിനിയമം നടത്തി മഅദനിയുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു.