കോഴിക്കോട്: വഖഫ് സംവിധാനങ്ങള്‍ ഇല്ലാതാക്കാന്‍ സമ്മതിക്കില്ലെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ജലില്‍ സഖാഫി. വഖ്ഫ്-മദ്‌റസാ സംവിധാനങ്ങള്‍ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ സമിതി രൂപികരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബുള്‍ഡോസര്‍ രാജും മസ്ജിദുകളില്‍ അവകാശ വാദം ഉന്നയിക്കുന്നതും മുസ്‌ലിം വിരുദ്ധ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് എം എ സലിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനവാസ് മാത്തോട്ടം, ട്രഷറര്‍ കോയ ഫറോക്ക്, അബ്ദുല്ല മാസ്റ്റര്‍ സംസാരിച്ചു.