കൊവിഡ് 19 പ്രതിരോധം: കോഴിക്കോട്ട് അവലോകന യോഗം നാളെ
തൊഴില്‍ വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നാളെ രാവിലെ 11 ന് കലക്ടറേറ്റിലെ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ യോഗം ചേരും.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊവിഡ് 19 (കൊറോണ) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് തൊഴില്‍ വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നാളെ രാവിലെ 11 ന് കലക്ടറേറ്റിലെ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ യോഗം ചേരും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.