കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 5668 പേര്‍ നിരീക്ഷണത്തില്‍

ആകെ 126 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 114 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. ഇനി എട്ട് പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.

Update: 2020-03-19 16:54 GMT

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 701 പേര്‍ ഉള്‍പ്പെടെ ആകെ 5668 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജയശ്രീ വി അറിയിച്ചു.

മെഡിക്കല്‍ കോളജില്‍ മൂന്നുപേരും ബീച്ച് ആശുപത്രിയില്‍ ഏഴു പേരും ഉള്‍പ്പെടെ ആകെ 10 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളജില്‍ നിന്ന് രണ്ട് പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് നാലു പേരെയും ഉള്‍പ്പെടെ ആറു പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

10 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 126 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 114 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. ഇനി എട്ട് പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.

ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അധ്യക്ഷതയില്‍ പ്രോഗ്രാം ഓഫിസര്‍മാരുടെ യോഗം ചേര്‍ന്ന് ജില്ലയില്‍ നടക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കൂടാതെ സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദങ്ങളിലെ ജീവനക്കാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ കൊവിഡ്19 പുതിയ മാര്‍ഗരേഖയെക്കുറിച്ച് പരിശീലനം നല്‍കി.

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള വളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരുന്നു. കോഴിക്കോട് മേയര്‍, സിറ്റി കമ്മീഷണര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, റൂറല്‍ എസ്പി എന്നിവരുടെ സന്ദേശങ്ങളടങ്ങിയ വീഡിയോ ക്ലിപ് തയ്യാറാക്കി വാട്ട്‌സ്അപ്പിലൂടെ പ്രചരിപ്പിച്ചു. വാര്‍ഡ് തല ദ്രുതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. അഡീഷണല്‍ ഡിഎംഒമാരായ ഡോ. എന്‍ രാജേന്ദ്രന്‍, ഡോ. ആശാദേവി എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.ജില്ലാ തലത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകളും ബിറ്റ് നോട്ടിസുകളും വിവിധ വിവിധ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 21 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

Tags:    

Similar News