ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയിൽ നടത്തിയ നാമനിർദ്ദേശം ഹൈക്കോടതി റദ്ദാക്കി
എറണാകുളം: കേരള സര്‍വകലാശാല സെനറ്റിലേക്ക് സ്വന്തം നിലയില്‍ ഗവര്‍ണര്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. ഹരജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷന്‍സ് വഴി അപ്പോയിന്റ്‌മെന്റ് നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി. 6 ആഴ്ച ക്കുള്ളില്‍ നാമനിര്‍ദേശം നടത്താനും ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് കോടതി നിര്‍ദേശിച്ചു. സ്വന്തം നിലയില്‍ നോമിനേറ്റ് ചെയ്യാന്‍ അവകാശം ഉണ്ടെന്നായിരുന്നു ഗവര്‍ണറുടെ വാദം. സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.