മാള: സുരക്ഷിതമായി കിടക്കാന്‍ ശ്രീഷക്ക് വീടില്ല. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഈ ഏഴാം ക്ലാസുകാരി ലോട്ടറി വില്‍പ്പന അവസാനിപ്പിച്ച് വീണ്ടും പഠനത്തിലേക്ക് മടങ്ങിയിരിക്കുകയാണ്. അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂളില്‍ നിന്ന് പുതിയ അധ്യയനവര്‍ഷത്തില്‍ ഊരകം സഞ്ജീവനി ബാലികാ സദനത്തിലാണ് ഇനി പഠനം. സുരക്ഷിതമായൊരു ഇടമെന്ന നിലയില്‍ കൂടിയാണ് ബാലികാ സദനത്തിലേക്ക് മാറുന്നത്.
അമ്മ വത്സല ആറുമാസം മുന്‍പ് വൃക്കരോഗം ബാധിച്ച് മരിച്ചു. കൂലിപ്പണിക്കാരിയായ അമ്മയുടെ മരണശേഷം മൂന്നുമാസം മുമ്പാണ് ശ്രീഷ്മ ലോട്ടറി വില്‍പ്പന നടത്തുന്നതിന് റോഡിലേക്ക് ഇറങ്ങിയത്. റോഡിനോട് ചേര്‍ന്നുനിന്ന് വാഹനയാത്രക്കാര്‍ക്ക് മുന്നിലേക്ക് ടിക്കറ്റ് വീശിക്കാണിച്ച് വെയിലത്തും മഴയത്തും നില്‍ക്കും.
അച്ഛനെവിടെയാണെന്നുപോലും അറിയില്ല. കൂട്ടിനുള്ളത് ചേച്ചി ഗ്രീഷ്മയും ഭര്‍ത്താവ് സുനിലും രണ്ട് കുട്ടികളുമാണ്. ഏതുസമയത്തും തകര്‍ന്നു വീഴാവുന്ന വീട്ടിലെ ഒറ്റമുറിയിലാണ് എല്ലാവരും താമസിക്കുന്നത്. പഴൂക്കര കോളനിയിലെ മൂന്ന് സെന്റ് സ്ഥലത്ത് രണ്ടര പതിറ്റാണ്ടുമുമ്പ് സര്‍ക്കാര്‍ സഹായമായി ലഭിച്ച 40,000 രൂപക്ക് നിര്‍മ്മിച്ചതാണ് ഈ വീട്. അമ്മ വത്സലയുടെ പേരിലുള്ള സ്ഥലത്താണ് വീട്. ആധാരവുമായി അച്ഛന്‍ പോയതിനാല്‍ പകര്‍പ്പ് മാത്രമാണ് ഇവരുടെ കൈവശമുള്ളത്. അമ്മയുടെ പേരില്‍ നികുതി അടക്കുന്നുണ്ടെങ്കിലും ആധാരം മക്കളുടെ പേരിലേക്ക് മാറ്റിയിട്ടില്ല.
ശ്രീമയുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് ലോട്ടറി ടിക്കറ്റ് എടുക്കുന്നവരും ഇവരെ സഹായിക്കുകയാണ്. മാള ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോളനിയിലെ വീട്ടില്‍നിന്ന് ശ്രീഷ്മ പുതിയ കൂട്ടുകാര്‍ക്കൊപ്പം പഠിക്കാനും സുരക്ഷിതമായി താമസിക്കാനും വേണ്ടി സഞ്ജീവനിയിലേക്ക് മാറുകയാണ്. സുരക്ഷിതമായിടത്തേക്ക് താമസം മാറിയപ്പോഴും തകര്‍ന്ന് വീഴാവുന്ന വീടിനുള്ളില്‍ ചേച്ചിയും കുഞ്ഞുങ്ങളും കഴിയുന്നത് ശ്രീഷ്മയുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നുണ്ട്.