ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനവും പണം തട്ടിപ്പും; മുഖ്യ പ്രതി പിടിയില്‍

തിരുവനന്തപുരം സ്വദേശിയായ ഒരു അഭിഭാഷകയുടെ സഹായവും സനീഷിന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Update: 2021-08-19 18:12 GMT
കൊച്ചി: വിദേശത്തും റെയില്‍വേയിലും ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസിലെ മുഖ്യ പ്രതി പോലിസിന്റെ പിടിയിലായി. മുവാറ്റുപുഴ സ്വദേശി സനീഷിനെയാണ് അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകള്‍ ഇയാളുടെ തട്ടിപ്പിനിരായായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു


എറണാകുളം സ്വദേശിനിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സെന്‍ട്രല്‍ പോലിസ് സനീഷിനെ പിടികൂടിയത്. വൈറ്റിലയില്‍ ഇയാള്‍ ടെക്‌സ്‌റ്റൈല്‍ കട നടത്തുന്നുണ്ട്. മരട് ,തൊടുപുഴ എന്നിവിടങ്ങളിലും സനീഷിനെതിരെ കേസ് നിലവിലുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഒരു അഭിഭാഷകയുടെ സഹായവും സനീഷിന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.


സനീഷിനെതിരേ 14 യുവതികള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. ഇതില്‍ ഒരു യുവതിയുടെ അശ്ലീല വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയില്‍ പറയുന്നു. മയക്ക് മരുന്ന് നല്‍കിയാണ് ദൃശ്യം ചിത്രീകരിച്ചത്.


സനീഷിന്റെ കൂട്ടാളിയായ അഭിഭാഷകയ്ക്ക് വരുന്ന വിവാഹ മോചന കേസുകളിലെ യുവതികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. അഭിഭാഷകയാണ് യുവതികളെ ജോലി ശരിയാക്കുമെന്ന് പറഞ്ഞ് സനീഷിന്റെ അടുത്തേക്ക് അയച്ചിരുന്നത്.




Tags:    

Similar News