മുംബൈ: ശിവസേനയെ തകര്‍ക്കാന്‍ ബിജെപിക്ക് ആവില്ലെന്ന്് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. ശിവസേനയെ തകര്‍ക്കാന്‍ ശേഷിയുള്ള ഒരു പാര്‍ട്ടി ഇനിയും ജനിച്ചിട്ടില്ല. ബിജെപിക്കെതിരേ മല്‍സരിച്ചാല്‍ ശിവസേനയെ തകര്ത്തെറിയുമെന്നുള്ള അമിത് ഷായുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് മുംബൈയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷായുടെ മുന്നറിയിപ്പുകള്‍ പോലെ പല രാഷ്ട്രീയ ഭീഷണിയുള്ള തരംഗങ്ങളെ ശിവസേന കണ്ടിട്ടുണ്ടെന്നും അതിനാല്‍ മോദി സര്‍ക്കാരിന്റെ തരംഗങ്ങളെ ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്ര നിര്‍മാണം യഥാര്‍ഥത്തില്‍ തുറന്നുകാട്ടിയത് ശിവസേനയായിരുന്നു. എന്നാല്‍ ഇതേവിഷയം ബിജെപിയും കോണ്‍ഗ്രസും ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് നേട്ടത്തിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.