സിദ്ദീഖ് കാപ്പന്റെ കേസ്:സുപ്രിം കോടതി ഒരാഴ്ച്ചത്തേക്കു മാറ്റിവച്ചു
ആത്മഹത്യ പ്രേരണ കേസില്‍ അറസ്റ്റിലായ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ദിവങ്ങള്‍ക്കകം ജാമ്യം അനുവദിച്ച സുപ്രിം കോടതിയില്‍ തന്നെയാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെതിരെയുള്ള കേസ് പല കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നത്.
ന്യൂഡല്‍ഹി: ഹാഥ്‌റസിലേക്ക് വാര്‍ത്ത ശേഖരിക്കാന്‍ പോയതിന് യുപി പോലിസ് അറസ്റ്റു ചെയ്ത മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹരജിയില്‍ തീരുമാനമെടുക്കുന്നത് സുപ്രിംകോടതി ഒരാഴ്ച്ചത്തേക്ക് നീട്ടിവച്ചു.
സിദ്ദീഖിന്റെ അറസ്റ്റ് സംബന്ധിച്ച് 20നകം വിശദീകരണം നല്‍കണമെന്ന് കഴിഞ്ഞ 16ന് സുപ്രിം കോടതി യുപി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ യുപി സര്‍ക്കാര്‍ വിശദീകരണം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ഹരജിയില്‍ തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്.
അറസ്റ്റിലായി 41 ദിവസം കഴിഞ്ഞപ്പോള്‍ മാത്രമാണ് സിദ്ദീഖിന് അഭിഭാഷകനുമായി സംസാരിക്കാന്‍ മഥുര ജയിലധികൃതര്‍ അനുമതി നല്‍കിയത്. മഥുര ജയിലില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കെയുഡബ്ലയുജെയുടെ അഭിഭാഷകന്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടുപോലും അദ്ദേഹത്തിന് ജാമ്യം നല്‍കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ നീട്ടിക്കൊണ്ടു പോകുകയാണ് ചെയ്യുന്നത്.