സോഷ്യല്‍ ഫോറം ഇടപെടല്‍: യുപി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Update: 2022-03-26 09:06 GMT

ഹഫര്‍ അല്‍ ബാത്തിന്‍: ഹൃദയാഘാതത്തെത്തുടര്‍ന്ന് ഹഫര്‍ അല്‍ ബാത്തിനില്‍ നിര്യാതനായ ഉത്തര്‍പ്രദേശ് അസംഗഡ് സ്വദേശി മഹാദേവ് യാദവ്, രാജധേ ദേവി ദമ്പതികളുടെ മകന്‍ രാം ബച്ചന്‍ യാദവിന്റെ (62) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഹഫര്‍ അല്‍ ബാത്തിന്‍ സനാഇയ്യയില്‍ വെല്‍ഡിങ് ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. അഞ്ചു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയിവന്നത്.

ഭാര്യ : സരോജ് മക്കള്‍ : രവികാന്ത് യാദവ്, സൂര്യ യാദവ്, വികാസ് യാദവ്. 

കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നിയമ നടപടികള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, നൗഫല്‍ എരുമേലി, ഷിനുഖാന്‍ പന്തളം, അബ്ദുല്‍ കരീം അയങ്കലം തുടങ്ങിയവര്‍ സഹായം നല്‍കി. സോഷ്യല്‍ ഫോറം റിയാദ് കേരള ഘടകം പ്രസിഡന്റ് സൈദലവി ചുള്ളിയാന്‍, അബ്ദുല്‍ അസീസ് പയ്യന്നൂര്‍ (വെല്‍ഫെയര്‍ ഇന്‍ ചാര്‍ജ് )എന്നിവരും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. 

Similar News