കുഴിമന്തി വിവാദത്തിനിടയില്‍ സിഎഎയില്‍ മുസ് ലിം പ്രതികരണത്തെ വിമര്‍ശിച്ച നടന്‍ ശ്രീരാമന്റെ പ്രഭാഷണം കുത്തിപ്പൊക്കി സാമൂഹികമാധ്യമങ്ങള്‍

Update: 2022-10-01 10:10 GMT

തൃശൂര്‍: കുഴിമന്തി വിവാദം പുകയുന്നതിനിടയില്‍ നടന്‍ ശ്രീരാമന്റെ മുസ് ലിംസംഘടനകളോടുള്ള സമീപനം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. തൃശൂരിലെ പുസ്തകപ്രകാശനത്തിനുവരും വഴി റോഡിലുണ്ടായ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള അഭിപ്രായമാണ് ശ്രീരാമന് വിനയായത്.

കവി പി എന്‍ ഗോപികൃഷ്ണന്‍ എഴുതിയ നാഥുറാം ഗോഡ്‌സേയും ഹിന്ദുത്വത്തിന്റെ സത്യാനന്തര പരീക്ഷകളും എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് വരും വഴിയാണ് ശ്രീരാമന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. സിഎഎ സമരത്തിന് മുസ് ലിംകള്‍ നേരിട്ട് സമരത്തിനിറങ്ങിയതിനെതിരേയായിരുന്നു പ്രതികരണം. അവരൊക്കെ തന്നെ നടത്തട്ടെ, മറ്റുള്ളവരൊക്കെ ഇനി മാറി നില്‍ക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

'മൂന്ന് നാല് ദിവസം മുന്‍പ് സിഎഎയ്‌ക്കെതിരായ റാലി തൃശൂരില്‍ നടന്നിരുന്നു. എന്റെ നാടായ വടക്കേക്കാട് വെച്ചും അങ്ങനൊരു റാലി നടന്നു. വലിയ ട്രാഫിക്ക് ബ്ലോക്ക് എല്ലാം ഉണ്ടായി. ആരാണ് സംഘാടകര്‍ എന്ന് ചോദിച്ചപ്പോള്‍ മഹല്ല് കമ്മറ്റിക്കാര്‍ ആണെന്നറിഞ്ഞു. ആ... അവരൊക്കെ തന്നെ നടത്തട്ടെ, മറ്റുള്ളവരൊക്കെ ഇനി മാറി നില്‍ക്കാം. ഇതൊക്കെ തന്നെയാണ് അവര്‍ (ഹിന്ദുത്വ വാദികള്‍) ആഗ്രഹിക്കുന്നതും'- ശ്രീരാമന്‍ പ്രസംഗിച്ചു.

മായാ പരമശിവമാണ് പോസ്റ്റ് എഴുതിയത്. നിരവധി പേര്‍ അത് ഷെയര്‍ ചെയ്തിട്ടുണ്ട്.

Similar News