തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി സൈനികന്‍ കൊല്ലപ്പെട്ടു

Update: 2021-06-03 12:59 GMT

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി സൈനികന്‍ കൊല്ലപ്പെട്ടു. ലാരിക്‌പോര അനന്ത്‌നാഗിലെ മുഹമ്മദ് റംസാന്റെ മകന്‍ മുനീര്‍ അഹ്മദ് ഗാനി ആണ് കൊല്ലപ്പെട്ടത്. ബാരാമുല്ലയിലെ സൈനിക പോസ്റ്റിലായിരുന്നു അപകടം.

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി മുനീര്‍ അഹ്മദ് ഗാനിക്ക് പരുക്കേല്‍ക്കുകയായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ജിഎന്‍എസ് റിപോര്‍ട്ട് ചെയ്തു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Tags:    

Similar News