കൊവിഡ് വ്യാപനം കുറയുന്നു; നാളെയും മറ്റെന്നാളും സമ്പൂര്‍ണ ലോക് ഡൗണ്‍
അവശ്യ സര്‍വീസുകള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമാണ് അനുമതി
തിരുവനന്തപുരം: ടിപിആര്‍ നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാതെ ഒരേ നില തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ലോക് ഡൗണ്‍ തുടരാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി. രോഗവ്യാപനം കുറയുന്നുണ്ട്. എന്നാല്‍ പൂര്‍ണമായി ആശ്വസിക്കാന്‍ സമയമായിട്ടില്ല.
എന്നിരുന്നാലും നാളെയും മറ്റന്നാളും സമ്പൂര്‍ ലോക് ഡൗണായിരിക്കും. അവശ്യ സര്‍വീസുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമാണ് അനുമതിയുണ്ടാവുക.
രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് യാത്ര ചെയ്യാന്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
രോഗികളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ട്. ആശുപത്രിയിലെ തിരക്ക് കുറയുകയാണ്. ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചു. ജനങ്ങള്‍ സഹകരിച്ചു. അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാനായി. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണസംഖ്യ കുറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.