ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഡല്‍ഹിയില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങി. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനു മുന്നോടിയായി താമസസ്ഥലങ്ങള്‍ക്കടുത്തുള്ള കടകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ മാളുകള്‍ ഒഴിച്ചുള്ളവയ്ക്കും നഗരങ്ങളില്‍ മാളുകളും മാര്‍ക്കറ്റുകളും മാര്‍ക്കറ്റ് കോംപ്ലക്‌സുകളും ഒഴിച്ചുളളവയ്ക്കാണ് അനുമതിയുള്ളത്. ഡല്‍ഹിയില്‍ നിരവധി ഹാര്‍ഡ് വെയര്‍ കടകളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.
ഡല്‍ഹിയില്‍ നിരവധി സ്റ്റേഷനറി കടകളും തുറന്നിട്ടുണ്ട്. എന്നാല്‍ സാമൂഹിക അകലം പാലിച്ചുമാത്രമേ കച്ചവടം നടത്താവൂ എന്ന് നിബന്ധനയുണ്ട്.
എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കടകള്‍ തുറന്നുതുടങ്ങിയിട്ടല്ല. കടകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്തതിനാല്‍ മറ്റിടങ്ങളിലൊന്നും കടകള്‍ തുറന്നുപ്രവര്‍ത്തിച്ചതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.