സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഈ മാസം 16 വരെ നീട്ടി
നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഈ മാസം 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കുറക്കുന്നതിന്റെ ഭാഗമായുള്ള ലോക് ഡൗണ്‍ നീട്ടിയത്.
ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ് തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം. നിലവില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം കൂട്ടുമെന്നുമാണ് യോഗം വിലയിരുത്തിയത്. എന്നാല്‍, ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.