സ്വയം നെയ്ത വിഷുക്കോടിയുമായി കീഴുപറമ്പ് സ്‌കൂളിലെ കുട്ടിപ്പൊലീസ്

എസ്പിസി കേഡറ്റുകളുടെ വിഷുക്കോടിയോടൊപ്പം , അരീക്കോട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി ഐ ഉമേഷിന്റെ നേതൃത്വത്തില്‍ വിഷുസദ്യയും വിഷുക്കെനീട്ടവും അന്ധ, അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് നല്‍കി

Update: 2021-04-13 15:37 GMT
അരീക്കോട്: കൊവിഡ് വ്യാപനത്തിനിടയില്‍ വീണ്ടും സാമൂഹിക പ്രതിബദ്ധത തെളിയിച്ച് വിഷുക്കോടിയുമായി കിഴുപറമ്പ് ഗവ. ഹൈസ്‌കൂളിലെ കുട്ടിപ്പൊലീസ്. കീഴുപറമ്പ് പഴംപറമ്പില്‍ കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്ധ അഗതി മന്ദിരത്തിലെ മുപ്പതോളം വരുന്ന അന്തേ വാസികള്‍ക്ക് കീഴുപറമ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ സ്വയം നെയ്‌തെടുത്ത വിഷുക്കോടിയാണ് നല്‍കിയത്





 


വിഷുക്കോടി വിതരണം കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. അരീക്കോട് ജനമൈത്രി പോലീസ് സ്‌റ്റേഷന്റെ പിന്തുണയില്‍ നടന്ന ചടങ്ങില്‍ അരീക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉമേഷ് സന്ദേശം നല്‍കി. സ്‌കൂള്‍ കമ്മ്യൂണിറ്റി പൊലീസ് ഓഫിസര്‍മാരായ സൈറാബാനു, ഇമ്പിച്ചി മോയി , മുഹമ്മദ് ബഷീര്‍ , പി കെ അഷ്‌റഫ് , പി ടി എ പ്രസിഡണ്ട് എം ഇ ഫസല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ കെ റീന , എസ്പിസി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ പൗലോസ് കുട്ടമ്പുഴ , എസ്എംസി ചെയര്‍മാന്‍ എം എം മുഹമ്മദ് , വാര്‍ഡ് മെമ്പര്‍ പി കെ അസ് ലം , കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണന്‍ , ചാലില്‍ ഇസ്മയില്‍ , സിപിഎം റഫീഖ് , പിടിഎ വൈസ് പ്രസിഡന്റ് സുധീര്‍, അബ്ദുല്‍ വഹാബ്, ഹമീദ് സംസാരിച്ചു.


എസ്പിസി കേഡറ്റുകളുടെ വിഷുക്കോടിയോടൊപ്പം , അരീക്കോട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി ഐ ഉമേഷിന്റെ നേതൃത്വത്തില്‍ വിഷുസദ്യയും വിഷുക്കെനീട്ടവും അന്ധ, അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് നല്‍കി




Tags:    

Similar News