സുഖ്ജീന്ദര്‍ രണ്‍ധാവ അടുത്ത പഞ്ചാബ് മുഖ്യമന്ത്രിയായേക്കും

Update: 2021-09-19 10:10 GMT

ഛണ്ഡീഗഢ്: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവച്ച ഒഴിവില്‍ സുഖ്ജീന്ദര്‍ രണ്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. പാര്‍ട്ടി ആഭ്യന്തര ഘടകങ്ങളെ ഉദ്ധരിച്ചാണ് എഎന്‍ഐ റിപോര്‍ട്ട് ചെയ്തത്.

ജയിലിന്റെയും സഹകരണത്തിന്റെയും വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് 62കാരനായ സുഖ്ജീന്ദര്‍ രണ്‍ധാവ. ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള നേതാവാണ്. നേരത്തെ പാര്‍ട്ടി വൈസ് പ്രസിഡന്റായിരുന്നു. പിതാവ് സന്തോഷ് സിങ് രണ്ട് തവണ പാര്‍ട്ടി പ്രസിഡന്റായിരുന്നു.

താന്‍ ഒരു സ്ഥാനത്തിന്റെയും പിന്നാലെ പോവില്ലെന്ന് കഴിഞ്ഞ ദിവസം സുഖ്ജീന്ദര്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയും ജനങ്ങളും നേതാക്കളും കൂടെയുള്ളപ്പോള്‍ മാത്രമാണ് ഒരു നേതാവെന്നും അമരീന്ദറിന്റെ രാജിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 

സുനില്‍ ജഖാറിന്റെയും പ്രതാപ് സിങ് ബജ്‌വയുടെയും പേരുകളാണ് സുഖ്ജീന്ദറിനു പുറമെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.  

Tags:    

Similar News