അടിയോടടി; മുംബൈയെ ചെണ്ടയാക്കി കൊട്ടി സണ്‍റൈസേഴ്‌സിന്റെ ആട്ടം; ഐപിഎല്ലില്‍ റെക്കോഡ്
മായങ്ക് അഗര്‍വാള്‍ (11)- ഹെഡ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് ഹൈദരബാദിന് നല്‍കിയത്. എന്നാല്‍ അഞ്ചാം ഓവറില്‍ അഗര്‍വാളിനെ ഹാര്‍ദിക്ക് പുറത്താക്കി. പിന്നീട് വന്നവരെല്ലാം മുംബൈ ബൗളര്‍മാരെ എടുത്തിട്ട് അലക്കി. മൂന്നാം വിക്കറ്റില്‍ അഭിഷേക് - ഹെഡ് സഖ്യം 68 കൂട്ടിചേര്‍ത്തു. എട്ടാം ഓവറില്‍ ഹെഡ് മടങ്ങി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 113 റണ്‍സുണ്ടായിരുന്നു. മൂന്ന് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്സ്.
മറുവശത്ത് അഭിഷേകും ഹെഡിന്റെ ശൈലി പിന്തുടര്‍ന്നു. ഏഴ് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു. അഭിഷേകിന്റെ ഇന്നിംഗ്സ്. 11-ാം ഓവറിന്റെ അവസാന പന്തില്‍ അഭിഷേക് പുറത്തായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മാര്‍ക്രം - ക്ലാസന്‍ സഖ്യം 116 ണ്‍സ് കൂട്ടിചേര്‍ത്തു. തുടക്കത്തില്‍ പതുക്കെ ആയിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ ഹൈദരാബാദിന്റെ ട്രാക്കിലായി. ക്ലാസന്‍ ഏഴ് സിക്സും നാല് ഫോറും നേടി. മാര്‍ക്രമിന്റെ അക്കൗണ്ടില്‍ ഒരു സിക്സും രണ്ട് ഫോറുമുണ്ടായിരുന്നു.