ലോക്‌സഭയിലെ പ്രതിഷേധം; എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Update: 2022-08-01 09:49 GMT

ന്യൂഡല്‍ഹി:ലോക്‌സഭയില്‍ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെഷന്‍ പിന്‍വലിച്ചു. ലോക്‌സഭ എം പി മാരായ ടി എന്‍ പ്രതാപന്‍ ,രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടു വരില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

സസ്‌പെഷന്‍ പിന്‍വലിക്കാനുള്ള പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി. പ്ലക്കാര്‍ഡുയര്‍ത്തി ഇനി പ്രതിഷേധം പാടില്ലെന്ന് നിര്‍ദ്ദേശിച്ച സ്പീക്കര്‍, ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ നോക്കാതെ നടപടിയെടുക്കുമെന്നും അറിയിച്ചു.

രണ്ടാഴ്ചയായി തുടര്‍ച്ചെ സഭാസ്തംബനം തുടരുന്നതിനിടേയാണ് ലോക്‌സഭയില്‍ സഭാസ്തംബനം ഒഴിവാക്കാനായി സര്‍ക്കരിന്റെ ഭാഗത്ത് നിന്ന് ഉപാധികളോടെ ഇങ്ങനെ ഒരു നീക്കം ഉണ്ടായിരിക്കുന്നത്.ഉച്ചക്ക് രണ്ട് മണിക്ക് സഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്ററീകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു.



Similar News