ഡല്‍ഹിയിലെ പടക്കനിരോധനത്തിനെതിരേ സ്വദേശി ജാഗരന്‍ മഞ്ച്

Update: 2022-10-22 08:59 GMT

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ ദീപാവലിനാളില്‍ പടക്കനിരോധനം ഏര്‍പ്പെടുത്തിയ നടപടിക്കെതിരേ സ്വദേശി ജാഗരന്‍ മഞ്ച്. പടക്കനിരോധനം അനുചിതമാണെന്നും മതപരമായ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നുമാണ് ആരോപണം.

ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കുന്നതും സൂക്ഷിക്കുന്നതും സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

പടക്കനിരോധം അതുവഴി ജീവിച്ചുപോകുന്ന ആയിരങ്ങള്‍ക്ക് തൊഴില്‍നഷ്ടപ്പെടുമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വായുമലിനീകരണത്തിനു കാരണം ദീപാവലിനാളിലെ പടക്കംപൊട്ടിക്കലാണെന്നത് വ്യാജപ്രചാരണമാണ്. കുറച്ചു കാലമായി, വസ്തുതകളുടെ പിന്‍ബലമില്ലാതെ സര്‍ക്കാര്‍ ദീപാവലിദിവസം പടക്കം നിരോധിക്കുന്നു. അശാസ്ത്രീയവും അനുചിതവുമായി ഈ നടപടി ജനങ്ങളുടെ വികാരങ്ങളിലുള്ള കടന്നുകയറ്റമാണ്- പ്രസ്താവയില്‍ കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പടക്കങ്ങളാണ് പ്രശ്‌നങ്ങളെന്നും ഇന്ത്യയിലെ ഹരതി പടക്കങ്ങള്‍ പ്രശ്‌നമല്ലെന്നും പൊട്ടാസ്യം നൈട്രേറ്റും സള്‍ഫറും കൂട്ടിച്ചേര്‍ത്തതുമൂലമാണ് മലിനീകരണം ഉണ്ടാകുന്നതെന്നുമാണ് സംഘടനയുടെ മറ്റൊരു പ്രധാന വാദം.

കഴിഞ്ഞ ഏതാനും ദിവസമായി ഡല്‍ഹിയിലെ മലിനീകരണത്തോട് 300 എക്യുഐയ്ക്കു തൊട്ടുതാഴെയാണ്.

Tags:    

Similar News