റീവ (മധ്യപ്രദേശ്): തൊഴില്‍ കിട്ടണമെങ്കില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്യം പരിഗണിക്കണമെന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ പരാമര്‍ഷം വിവാദമാകുന്നു.മധ്യപ്രദേശിലെ റീവ ജില്ലയിലെ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദകേന്ദ്രം സന്ദര്‍ശിക്കാനെത്തിയ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രികൂടിയായിരുന്നു ആനന്ദിബെന്‍ പട്ടേല്‍ ഗ്രാമീണരോടാണ് തൊഴില്‍ വേണമെങ്കില്‍ മോദിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി വിവിധ രാഷ്ട്രീയകക്ഷികള്‍ രംഗത്തെത്തി. ആനന്ദിബെന്‍ പട്ടേലിന് ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ശോഭാ ഓഝ പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയും ഗവര്‍ണര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിലിലും സമാനരീതിയില്‍ ആനന്ദിബെന്‍ ബിജെപിക്കു വേണ്ടി സംസാരിച്ചിരുന്നു.