പാഴ്‌വസ്തുക്കളില്‍നിന്ന് കൗതുകമുണര്‍ത്തുന്ന കരകൗശല വസ്തുക്കള്‍ നിര്‍മിച്ച് തസ്‌നിം
ആരിലും വിസ്മയം ജനിപ്പിക്കാന്‍ പോന്നതാണ് സ്വന്തം ഭാവനയില്‍ തസ്‌നീം നിര്‍മിച്ച ഈ കരകൗശല വസ്തുക്കള്‍.
നാദാപുരം:കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലം സൃഷ്ടിപരമായി ഉപയോഗപ്പെടുത്തി ഏവരെയും അതിശയിപ്പിക്കുകയാണ് ജാതിയേരി കല്ലുമ്മല്‍ കണ്ടച്ചെവീട്ടില്‍ മഹമൂദിന്റെ മകളായ തസ്‌നിം എന്ന മിടുക്കി. പാഴ്‌വസ്തുക്കളില്‍നിന്ന് കൗതുകമുണര്‍ത്തുന്ന കരകൗശല വസ്തുക്കള്‍ നിര്‍മിച്ചാണ് തസ്‌നീം കഴിവ് തെളിയിച്ചിരിക്കുന്നത്. ആരിലും വിസ്മയം ജനിപ്പിക്കാന്‍ പോന്നതാണ് സ്വന്തം ഭാവനയില്‍ തസ്‌നീം നിര്‍മിച്ച ഈ കരകൗശല വസ്തുക്കള്‍.
ഉപയോഗിച്ച് വലിച്ചെറിഞ്ഞ പേന, പേനയുടെ മൂടി, കടലാസ്, കുപ്പി, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നു വേണ്ട നാംപാഴ് വസ്തുക്കളായി കരുതി ഒഴിവാക്കുന്ന എല്ലാം തസ്‌നീമിന് തന്റെ കരകൗശല വസ്തുക്കള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളാണ്. ഈ പാഴ് വസ്തുക്കല്‍ കൊണ്ട് നിര്‍മിച്ച നിരവധി കരകൗശല വസ്തുക്കളാണ് തസ്‌നീം വീട്ടിലെത്തുന്ന സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
തസ്‌നീമിന് എസ്ഡപിഐ നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ. മുഹമ്മദലി ഇയ്യംങ്കോട് ഉപഹാരം നല്‍കി ആദരിച്ചു. ക്യാഷ് അവാര്‍ഡ് നാസര്‍ രവ കൈമാറി തസ്‌നീമിന്റെ പിതാവ് മഹമൂദ്, സാബിര്‍ കുനീലാണ്ടയില്‍, മുത്തു കുനിയില്‍ സംബന്ധിച്ചു.