ആറുമാസം പ്രായമുള്ള കുഞ്ഞിനേയും സഹോദരിയേയും പീഡിപ്പിച്ചു;പ്രതിയെ വെടിവെച്ച് വീഴ്ത്തി അറസ്റ്റ് ചെയ്ത് പോലിസ്

കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ ഇയാളുടെ സുഹൃത്തായ രാജു എന്ന രാജ് ഒളിവിലാണ്

Update: 2022-05-01 05:07 GMT
ആറുമാസം പ്രായമുള്ള കുഞ്ഞിനേയും സഹോദരിയേയും പീഡിപ്പിച്ചു;പ്രതിയെ വെടിവെച്ച് വീഴ്ത്തി അറസ്റ്റ് ചെയ്ത് പോലിസ്

ന്യൂഡല്‍ഹി:ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ച് വീഴ്ത്തി അറസ്റ്റ് ചെയ്തു.ജഹാംഗിര്‍പുരി സ്വദേശി ചിനു(കമല്‍ മല്‍ഹോത്ര) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് പോലിസ് നടപടി. കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ ഇയാളുടെ സുഹൃത്തായ രാജു എന്ന രാജ് ഒളിവിലാണ്.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സമയ്പുര്‍ ബദ്‌ലി മേഖലയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം.വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടികളെ വീട്ടില്‍ കണ്ടില്ല. തൊട്ടടുത്ത വീട്ടില്‍ നിന്ന് കുട്ടികളുടെ കരച്ചില്‍ കേട്ട് എത്തിയപ്പോള്‍ ചിനുവും രാജുവും പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് അമ്മ പോലിസില്‍ പരാതി നല്‍കി.അമ്മയെ കണ്ടതോടെ ഇരുവരും സ്ഥലത്തുനിന്നു മുങ്ങി.മാനസിക വൈകല്യം നേരിടുന്ന കുട്ടിയാണ് കൗമാരക്കാരിയായ സഹോദരി.രണ്ട് കുട്ടികളെയും ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെന്നും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണെന്നും പോലിസ് അറിയിച്ചു.

പ്രതിയായ ചിനുവിനെ കാലില്‍ വെടിവെച്ച് വീഴ്ത്തിയാണ് പോലിസ് അറസ്റ്റ് ചെയ്തത്. സമയ്പുര്‍ ബദ്‌ലി മെട്രോ സ്‌റ്റേഷനു സമീപമുള്ള പാര്‍ക്കില്‍ ശനിയാഴ്ച ചിനുവിനെ പോലിസ് കണ്ടെത്തിയെങ്കിലും ഇയാള്‍ കീഴടങ്ങാന്‍ തയ്യാറാകാതെ തോക്കെടുത്തു വെടിയുതിര്‍ത്തു. തിരിച്ചു വെടിവച്ച പോലിസ് ഇയാളെ കാലില്‍ വെടിവച്ചുവീഴ്ത്തിയെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലിസ് (ഔട്ടര്‍ നോര്‍ത്ത്) ബ്രിജേന്ദ്ര കുമാര്‍ യാദവ്പറഞ്ഞു. പ്രാദേശികമായി നിര്‍മിച്ച തോക്കാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നതെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News