കൊല്‍ക്കത്ത: പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ പശ്ചിമ ബംഗാളില്‍ ഇന്നാരംഭിക്കും. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് പശ്ചിമ ബംഗാള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. ലോക്ക് ഡൗണിന്റെ ആദ്യ ദിവസമായ ഇന്ന് വളരെ കുറച്ച് വാഹനങ്ങളേ നിരത്തിലിറങ്ങിയുള്ളൂ.
മെയ് 16ാം തിയ്യതി ആറ് മണിക്ക് ആരംഭിക്കുന്ന ലോക്ക് ഡൗണ്‍ മെയ് 30നാണ് അവസാനിക്കുക.
സ്‌കൂളുകള്‍, സിനിമാഹാളുകള്‍, മാളുകള്‍, ഹോട്ടലുകള്‍ എന്നീ എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിട്ടുണ്ട്.
വിവാഹങ്ങളില്‍ 50 പേരെ മാത്രമേ അനുവദിക്കൂ. എല്ലാ തരം കൂടിച്ചേരലുകളും നിരോധിച്ചു.
അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്ത എല്ലാ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടും.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മണിക്ക് തുറന്ന് 10 മണിക്ക് അടക്കണം. പരീക്ഷകള്‍ മാറ്റിവച്ചു.